മരിക്കുന്നതിനുമുൻപ് മാവിന് വെള്ളമൊഴിച്ച മനുഷ്യന്‍

1. ബഷീറിന് ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരം?
2. വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യ കൃതി?
3. ഏത് പ്രസിദ്ധീകരണത്തിലാണ് ബഷീറിന്റെ ആദ്യ കഥ പ്രസിദ്ധീകരിച്ചത്?
4. ബഷീർ രചിച്ച ബാലസാഹിത്യകൃതി?
5. എം.കെ. സാനു ബഷീറിനെ വിശേഷിപ്പിച്ചത്?
6. ബഷീറിന്റെ വീട്ടുമുറ്റത്ത്, അദ്ദേഹം ഏറെ ഇഷ്ടപ്പെട്ട ഒരു മരത്തിനടിയിലായിരുന്നു ഏറെ സമയവും വിശ്രമിച്ചിരുന്നത്. ഏതാണീ മരം?
7. ബഷീറിനെ സുൽത്താൻ എന്ന് വിളിച്ചത് ആരായിരുന്നു?
8. മരണശേഷം പ്രസിദ്ധീകരിച്ച ബഷീറിന്റെ നോവൽ?
9. ബഷീർ സൃഷ്ടിച്ച സാങ്കല്പികഗ്രാമത്തിന്റെ പേര്?
10. ജയിൽമോചിതനായശേഷം ബഷീർ എറണാകുളത്ത് സ്ഥാപിച്ച ബുക്സ്റ്റാൾ?
11. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യയുടെ പേര്?
12. ബഷീറിന്റെ ആദ്യം പ്രസിദ്ധീകരിച്ച കഥ?
13. മരിക്കുന്നതിനുമുൻപ് മാവിന് വെള്ളമൊഴിച്ച മനുഷ്യന്റെ കഥ പറയുന്ന ബഷീർ കൃതി?
14. കുട്ടികൾക്ക് ബഷീറിനെ പരിചയപ്പെടുത്തിക്കൊണ്ട് കിളിരൂർ രാധാകൃഷ്ണൻ രചിച്ച ബാലസാഹിത്യകൃതി?
15. മൂക്ക് കഥാപാത്രമായ ബഷീർ കൃതി ഏതാണ്?
ഉത്തരങ്ങൾ:- 1.പത്മശ്രീ, 2.പ്രേമലേഖനം, 3.ജയകേസരി, 4.സർപ്പയജ്ഞം, 5.ഏകാന്തവീഥിയിലെ അവധൂതൻ, 6.മാങ്കോസ്റ്റിൻ, 7.ബഷീർതന്നെ, 8.പ്രേംപാറ്റ, 9.കടുവാക്കുഴി ഗ്രാമം, 10.സർക്കിൾ ബുക്സ്റ്റാൾ, 11.ഫാബി ബഷീർ, 12.തങ്കം, 13.തേന്മാവ് എന്ന കഥ, 14.ഒരിടത്തൊരു സുൽത്താൻ, 15.വിശ്വവിഖ്യാതമായ മൂക്ക്
Content Highlights: interesting question answers about basheer and his books