ബനാന കൊണ്ടൊരു ബണ്‍ ഉണ്ടാക്കിയാലോ? ചായക്കൊപ്പം രസിച്ചു കഴിക്കാം.

ആവശ്യമായ സാധനങ്ങള്‍:
നന്നായി പഴുത്ത വാഴപ്പഴം: രണ്ടെണ്ണം
ആട്ടപ്പൊടി: രണ്ട് കപ്പ്
പഞ്ചസാര: കാല്‍ കപ്പ്
പുളിയില്ലാത്ത തൈര്: രണ്ട് ടേബിള്‍ സ്പൂണ്‍
ബേക്കിങ് സോഡ: ഒരു നുള്ള്
ജീരകം: അര ടീസ്പൂണ്‍
ഉപ്പ്, വെളിച്ചെണ്ണ: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
വാഴപ്പഴം കട്ടയില്ലാതെ ഉടച്ചെടുക്കണം.
ഇതിലേക്ക് തൈര്, പഞ്ചസാര, ജീരകം, ബേക്കിങ് സോഡ, ഉപ്പ് എന്നിവ ചേര്‍ത്തിളക്കാം.
ഈ കൂട്ടിലേക്ക് ആട്ടപ്പൊടി ചേര്‍ത്ത് കുഴച്ച് മാവാക്കുക.
മാവിന് മുകളില്‍ അല്‍പം എണ്ണ പുരട്ടി 3-4 മണിക്കൂര്‍ വെയ്ക്കണം.
ശേഷം ഇതില്‍നിന്നും കുറേശ്ശെയെടുത്ത് പരത്തി എണ്ണയില്‍ വറുത്തുകോരാം. രസികന്‍ ബനാന ബണ്‍ റെഡി.
Content Highlights: Make delicious banana buns easily at home! Perfect for a quick snack with tea. Simple ingredients, amazing taste.