കണക്കും സയൻസും ഇനി സിംപിളായി പഠിക്കാൻ ഇതാ ഒരു സഹായി

പഠനത്തിനിടയിൽ കടുപ്പമേറിയ ഒരു കണക്കോ സയൻസിലെ സംശയങ്ങളോ വന്നാൽ നിങ്ങൾ എന്തുചെയ്യും? പേടിക്കേണ്ട, നിങ്ങളെ സഹായിക്കാൻ ഗൂഗിളിന്റെ മിടുക്കനായ Socratic AI കൂടെയുണ്ട്. പഠനം എളുപ്പമാക്കാനും കാര്യങ്ങൾ വേഗത്തിൽ മനസ്സിലാക്കാനും സഹായിക്കുന്ന ഒരു സ്മാർട്ട് പഠന സഹായിയാണിത്.
എന്താണ് Socratic AI?
വിദ്യാഭ്യാസ രംഗത്ത് എഐ സാധ്യതകൾ ഉപയോഗപ്പെടുത്തി ഗൂഗിൾ വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷനാണ് Socratic AI. ഉത്തരം കിട്ടാത്ത ഏത് ചോദ്യങ്ങളും ഇദ്ദേഹത്തോട് ചോദിച്ച് മനസിലാക്കാം. നമ്മുടെ പാഠഭാഗങ്ങളെല്ലാം ഇങ്ങേർക്ക് മന:പാഠമാണ്.
മൂന്നു സ്റ്റെപ്പിൽ ഉത്തരം!
ഫോട്ടോ എടുത്ത് പഠിക്കാം: പാഠപുസ്തകത്തിലെ കടുപ്പമേറിയ ചോദ്യങ്ങൾ ടൈപ്പ് ചെയ്യുന്നതിന് പകരം അതിന്റെ ഒരു ഫോട്ടോ എടുത്താൽ മാത്രം മതി, Socratic അത് തിരിച്ചറിയുകയും കൃത്യമായ മറുപടി നൽകുകയും ചെയ്യും.
Step by Step വിശദീകരണം: വെറുതെ ഉത്തരം നൽകുകയല്ല ഈ Socratic ചെയ്യുന്നത്. ഓരോ വരികളും ഇത് കൃത്യമായി വിശദീകരിച്ചു തരും. കണക്കിലും സയൻസിലും തിളങ്ങാൻ ഈ വിദ്യ സഹായിക്കും.
മൾട്ടിമീഡിയ- മറുപടി കൂടുതൽ വ്യക്തമാകാൻ യൂട്യൂബ് വീഡിയോകളും ആനിമേഷനുകളും Socratic ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രങ്ങളും വീഡിയോകളും ഉള്ളതുകൊണ്ട് പഠനം ബോറടിക്കില്ല.
ഹോംവർക്ക് എളുപ്പത്തിൽ ചെയ്യാനുള്ള ഒരു മാർഗം മാത്രമായി ഉപയോഗിക്കാതെ നമ്മുടെ സംശയങ്ങൾ തീർത്ത് പഠിച്ചുമുന്നേറാൻ കൂട്ടുകാർ ശ്രദ്ധിക്കണേ.
Content Highlights: ai based app which help students to study maths and science easily