ഈ ഇറേസർ എന്തിനിങ്ങനെയായി എന്നുള്ളതിന്റെ ശരിയായ കാരണം എത്ര പേർക്കറിയാം?

രണ്ടു നിറത്തിലുള്ള ഇറേസർ കണ്ടിട്ടില്ലേ ? പിങ്കും ഓറഞ്ചും കലർന്ന ഒരു നിറം മുക്കാൽ ഭാഗത്തും, നീല നിറം ബാക്കി കാൽ ഭാഗത്തുമായാണ് സാധാരണ ഇത് കാണാറുള്ളത്. എന്തിനാണീ രണ്ട് നിറം എന്നാലോചിച്ചിട്ടുണ്ടോ? പിങ്ക്-ഓറഞ്ച് നിറം പെൻസിൽ വെച്ചെഴുതിയത് മായ്ക്കാനും നീല നിറം പേന വെച്ചെഴുതിയത് മായ്ക്കാനും എന്നൊരുഉത്തരമായിരിക്കും പലപ്പോഴും കേട്ടിട്ടുണ്ടാവുക.
എന്നാൽ സത്യത്തിൽ സംഭവം അങ്ങനെയല്ല. ഇത്തരം ഒരു ഇറേസർ നിർമിച്ചത് രണ്ടു തരത്തിലുള്ള പേപ്പറുകളിലെ രണ്ടു തരത്തിൽപ്പെട്ട പെൻസിൽ മാർക്കുകൾ മയക്കാൻ വേണ്ടിയാണ്. ഓറഞ്ച്-പിങ്ക് നിറത്തിലെ ഭാഗം കട്ടി കുറഞ്ഞ പേപ്പറുകളിലെ ചെറിയ തരം പെൻസിൽ മാർക്കുകൾ മായ്ക്കാനാണ് ഉപയോഗിക്കുന്നത്. നീല നിറമുള്ള ഭാഗമാവട്ടെ കട്ടി കൂടിയ പേപ്പറുകളിലെ കട്ടിയേറിയ വരകൾ മായ്ക്കാനും. ഇതു പിന്നീടാണ് പെൻസിലും പേനയും മായ്ക്കാൻ എന്ന രീതിയിൽ ആളുകൾ കരുതി തുടങ്ങിയത്.
Content Highlights: secret of two coloured eraser