ഡും...ഡും...ഡും... ചെണ്ടയെക്കുറിച്ചൊരു കവിത വായിച്ചാലോ

തല്ലിത്തല്ലിത്തല്ലിയുണർത്തി,
ചെണ്ടയെ ഞാനെൻ തോളേറ്റി
ഡും ഡും ഡും ഡും നാദമുണർന്നു
എന്തൊരു താളം,സ്വരമേളം!
വാനം നിറയെ കാറു നിറഞ്ഞു
മിന്നൽക്കൊടികൾ മിന്നുന്നു
ഡും ഡും പടപടമേളം കേൾപ്പൂ
മാനത്തുത്സവരസമേളം!
Content Highlights: Malayalam kids poetry