കൊച്ചുകൂട്ടുകാർക്ക് സ്‌കൂളിൽ അവതരിപ്പിക്കാൻ പറ്റിയ ഒരു ആംഗ്യപ്പാട്ട്

#സന്തോഷ് ജി. പഴവീട്

കാറ്റേ കാറ്റേ തെക്കൻ കാറ്റേ

ഈവഴി വീശാൻ വന്നാട്ടേ

മാമ്പഴമൂഞ്ഞാലാടും കൊമ്പിൽ

ചുറ്റിയടിച്ചു നടന്നാട്ടേ

കൊതിയന്മാരാ മാവിൻചോട്ടിൽ

മാനം നോക്കിയിരിക്കുമ്പോൾ

തെക്കൻകാറ്റൊരു മൂളിപ്പാട്ടും

പാടിക്കൊണ്ടങ്ങെത്തുകയായ്

ചില്ലകളെല്ലാം ആഞ്ഞ് കുലുക്കി

കാറ്റങ്ങോടിപ്പോയപ്പോൾ

ആഹാ, കണ്ടോ മാമ്പഴ മഴയിൽ

കുട്ടികളാർത്ത് കളിക്കുകയായ് !

Content Highlights: Depicts the playful southern breeze in a mango grove, Captures the excitement of children waiting for mangoes, Presents a vivid imagery of mango rain.