പരുന്തിനെപ്പോലെ ഉയരത്തിൽ പറക്കാൻ കാക്കയ്ക്കാവുമോ? കവിത വായിക്കാം

#ബിമല്‍ കുമാര്‍ രാമങ്കരി

അങ്ങുയരത്തിൽ മാനത്ത്

പൊങ്ങിപ്പാറി പരുന്തച്ചൻ

വെൺമേഘത്തെയുരുമ്മുന്നു

വട്ടം വട്ടം ചുറ്റുന്നു!

അതു കണ്ടപ്പോളൊരു കാക്ക

അങ്ങനെ പാറാനുയരുന്നു

പാവം, കാറ്റിൽ തളരുന്നു

പാടേ തോറ്റു മടങ്ങുന്നു!

കാറ്റന്നേരം കനിവോടെ

കാതിൽ മെല്ലെപ്പാടുന്നു

പരുന്തിനേപ്പോലുയരത്തിൽ

പാറാൻ കാക്കയ്ക്കാവില്ല!

Content Highlights: Engaging Malayalam poem comparing a crow and an eagle, Simple and rhythmic one suitable for children