പഞ്ഞിപോലുള്ള മേഘരൂപങ്ങൾ! കവിത വായിക്കാം

ആകാശത്തിൽ പഞ്ഞി പറക്കും
മാതിരിയല്ലോ മേഘങ്ങൾ
ഓരോ രൂപം കയ്യാളുന്നു
വേഗമതെല്ലാം മറയുന്നു.
ആനകൾ കുതിരകൾ
പക്ഷികൾ, പല പല
രൂപം വാനിൽ തെളിയുന്നു
മേഘമിതെന്തൊരു കൗതുകമെന്നിൽ
ഭാവനയങ്ങനെ വിരിയുന്നു
Content Highlights: Depicts clouds as cotton floating in the sky, Describes various shapes like elephants, horses, and birds forming in the clouds