ജയിക്കട്ടെ ഭാരതം; ഒരു ദേശഭക്തിഗാനം ആയാലോ?

#ബിമല്‍കുമാര്‍ രാമങ്കരി

വീരൻമാരവരില്ലാ നാടിനു

ധീരത കാട്ടാനാവില്ല

പോരിനു വന്നാൽപിൻതിരിയാനീ

ഭാരത മക്കൾക്കറിയില്ല

ഒരു നാൾ ഭാരത നാടിതു മുഴുവൻ

ഒരുമിക്കുന്നതു കണ്ടൂ നാം!

തോക്കുംചൂണ്ടിയണഞ്ഞവർ പോലും

തോറ്റോടുന്നതു കണ്ടൂ നാം!

നമ്മുടെ ബാപ്പുജി കാട്ടിയ വഴിയേ

നമ്മൾ നേടീ സ്വാതന്ത്യം

അഹിംസ സഹനം സ്‌നേഹം ത്യാഗം

അതൊക്കെ നമ്മുടെ സമ്പാദ്യം

അമ്മേയമ്മേ ഭാരതമേ നിൻ

അഭിമാനക്കൊടി പാറട്ടെ

അതിരിന്നപ്പുറമെത്തും സ്‌നേഹം

അതിനാലിന്ത്യ ജയിക്കട്ടെ!

Content Highlights: Celebrates the bravery and unity of the Indian people