പാടാനെത്തിയ കിളിയേത്? കവിത വായിച്ചാലോ?

കുന്നിൻ മുകളിലെ മരമേത്?
കൊന്നപ്പൂമരമാണല്ലോ.
കൊന്നപ്പൂവിൻ നിറമേത്?
പൊന്നതു തോൽക്കും മഞ്ഞനിറം
മുറ്റത്തുള്ളൊരു മരമേത്?
മാങ്കുല തിങ്ങിയ മാവല്ലോ.
മാമ്പഴമെങ്ങനെ ചൊല്ലാമോ?
കിളിയുടെ ചുണ്ടു കണക്കല്ലോ.
തൊടിയിൽ നിൽക്കും മരമേത്?
തടിയേറീടും പ്ലാവല്ലോ
തടിയിൽ തൂങ്ങും ഫലമേത്?
തേൻ ചുളയുള്ള പഴച്ചക്ക
പള്ളത്തുള്ളൊരു ചെടിയേത്?
വെള്ളരിവള്ളികളാണല്ലോ
കണിവെള്ളരിയുടെ നിറമേത്?
കണ്ണഞ്ചിക്കും കനക നിറം
പാടനെത്തിയ കിളിയേത്?
നാടിന്നരുമ വിഷുപ്പക്ഷി
വിഷുക്കിളി മൂളും പാട്ടേത്?
ചൊല്ലാം, വിത്തും കൈക്കോട്ടും
Content Highlights: Educational poetry highlighting native trees like Cassia, Mango, and Jackfruit., Introduction to seasonal birds and agricultural symbols for children