കിളിപ്പാട്ട്: കുട്ടികൾക്കായുള്ള മനോഹരമായ ഒരു പുലരിക്കവിത...

കാക്കപ്പെണ്ണു കരഞ്ഞു ''കാ കാ
കിഴക്കു സൂര്യനുദിച്ചു!''
''കൂകൂ കൂകൂ കുട്ടികളുണരൂ''
കുയിലുകൾ കുഴലൂ വിളിച്ചു!
തത്തപ്പെണ്ണു ചിലച്ചു പറഞ്ഞു
''എത്തീ നല്ല വെളിച്ചം!''
മാടത്തക്കിളി പാടി നടന്നു
''മാനത്തെന്തു തെളിച്ചം!''
കുരുവികൾ പാടി പുലരിയിൽ ''ഞങ്ങൾ
കതിരുകൾ തേടി നടക്കും!''
കുട്ടികളപ്പോൾ ചൊല്ലി ''ഞങ്ങൾ
സ്‌കൂളിൽച്ചെന്നു പഠിക്കും!''
Content Highlights: Features morning greetings from various birds like crows, cuckoos, and parrots., Highlights the arrival of sunrise and bright daylight.