ഉണ്ണിക്കുട്ടനും കുട്ടൻമാരും; രസകരമായ കവിത വായിച്ചാലോ !

#ജോസ് ഗോതുരുത്ത്

പട്ടിക്കുട്ടന് വീട്ടുപടിക്കൽ

കാവലിരുന്നു കുരയ്‌ക്കേണം

പൂച്ചക്കുട്ടന് പൂമുഖവാതിൽ

ചാരിയിരുന്നു മയങ്ങേണം

കാക്കക്കുട്ടന് വാഴക്കൈയിൽ

വിരുന്നിനായി വിളിക്കേണം

അണ്ണാൻകുട്ടന് ഛിൽ ഛിൽ പാടി

പൂത്തിരിവാലു കുലുക്കേണം

ആട്ടിൻകുട്ടന് തൊടിയിൽ പോയി

ചാടിത്തുള്ളി നടക്കേണം

ഉണ്ണിക്കുട്ടന് ഇവരുടെയെല്ലാം

പതിവുകൾ കണ്ടു രസിക്കേണം!

Content Highlights: Features playful verses about various animals like dogs, cats, crows, squirrels, and goats.