കളിച്ചു വളരട്ടെ! പിള്ളേരല്ലേ തടയല്ലേയവർ ഓടിനടന്നു കളിച്ചോട്ടെ

ഒന്നും രണ്ടും മൂന്നുംകൂടി
പന്തുകളിക്കും നേരത്ത്
നാലും അഞ്ചും ഓടിയടുത്ത്
പന്തുകളിക്കരുതെന്നോതി
ആറാമൻ അതുകണ്ടപ്പോഴുട-
നോടിയടുത്തു പറഞ്ഞുടനേ
പിള്ളേരല്ലേ തടയല്ലേയവർ
ഓടിനടന്നു കളിച്ചോട്ടെ
ഇതുകേട്ടരിശം പൂണ്ടിട്ടേഴ്
എട്ടാമനെയും കൂട്ടിയുടൻ
നീളൻ വടിയും കൈയിലെടുത്ത്
അവരുടെ നേരെയടുത്തപ്പോൾ
നാട്ടിലെ മുഖ്യൻ ഒൻപതു വന്നൂ
പത്താമനെയും തുണകൂട്ടി
കൈയും പൊക്കി വിളിച്ചുപറഞ്ഞു
കളിച്ചുവളരണമോർത്തോളൂ
അറിവിന്നൊപ്പം കളികളുമവരുടെ
കഴിവു വളർത്തുമറിഞ്ഞോളൂ!
Content Highlights: Highlights the innocence of children playing., Emphasizes that play is essential alongside knowledge.