കുട്ടിക്കൊമ്പൻ കണ്ണപ്പൻ: ഇതാ ഒരു ആനക്കവിത

കൊച്ചു കുസൃതികൾ കാട്ടിനടക്കും
കുട്ടിക്കൊമ്പൻ കണ്ണപ്പൻ
കൊമ്പ് കുലുക്കി തുമ്പിചുഴറ്റി
കോലൻ കഴുതയെ ഓടിക്കും
ചിന്നൻ മുയലിൻ മാളം മുഴുവൻ
ചവിട്ടിമെതിച്ച് രസിച്ചീടും
കൊച്ചു കുറുക്കൻമാരുടെ പിമ്പേ
അലറിവിളിച്ച് നടന്നീടും
മാൻപേടകളെ കണ്ടാലുടനെ
കുമ്പകുലുക്കി ചെന്നീടും
സിംഹച്ചാരെ കണ്ടാലയ്യോ
പേടിച്ചോടിയൊളിച്ചീടും!
Content Highlights: Features the playful baby elephant character named Kannappan