എന്നുടെ ഗ്രാമം എൻ മുത്ത്! കവിത വായിച്ചാലോ…

#പേരൂര്‍ അനില്‍കുമാര്‍

കുട്ടാ കുട്ടാ പോരുന്നോ

പട്ടണമൊക്കെ ചുറ്റീടാം

പല പല കാഴ്ചകൾ കണ്ടീടാം

പുതുപുതു വാർത്തകൾ കേട്ടീടാം

പടികൾ പലതു ചവിട്ടീടാം

പള്ളിക്കൂടമണഞ്ഞീടാം

ലിഫ്റ്റിൽ കയറി പോയീടാം

പത്താംനിലയിൽ എത്തീടാം

പട്ടണമാണെന്നോർക്കേണം

പുതുമകൾ മുന്നിൽ വന്നീടും

എത്ര മനോഹരമെന്നാലും

എന്നുടെ ഗ്രാമം എൻ മുത്ത്!

Content Highlights: Explores the excitement of exploring a city with elevators, tall buildings, and new sights.