ശർക്കര മേലെ ഉമ്മ തരാൻ ഉറുമ്പിൻ കൂട്ടം വരുന്നുണ്ടേ.. കവിത വായിക്കാം

കുഞ്ഞനുറുമ്പ് വരുന്നുണ്ടേ
വഞ്ചി തുഴഞ്ഞ് വരുന്നുണ്ടേ
വഞ്ചിയിലുണ്ടെ കുഞ്ഞുങ്ങൾ
കുഞ്ഞനുറുമ്പിൻ കുഞ്ഞുങ്ങൾ
ഭരണിക്കുള്ളിലെ മധു നുകരാൻ
ശർക്കര മേലെ ഉമ്മ തരാൻ
ഓടിച്ചാടി വരുന്നുണ്ടേ
കുഞ്ഞനുറുമ്പിൻ കുഞ്ഞുങ്ങൾ
പഞ്ചാരത്തരി സൂക്ഷിച്ചോ
പലഹാരപ്പൊതി കാത്തോളൂ
കുഞ്ഞനുറുമ്പിൻ കൂട്ടമിതാ
ചിരിച്ചുരസിച്ചുവരുന്നുണ്ടേ...
Content Highlights: Features the complete lyrics of the Malayalam children's poem 'Kunjunurumbu Varunundey'.