കൊതിയൻ പൂച്ചയെ കാട്ടെലി പറ്റിച്ച കവിത വായിച്ചാലോ

കപ്പയൊരെണ്ണം മാന്തിയെടുക്കാൻ
കാട്ടെലിയെത്തിയ നേരത്ത്
എലിയെത്തിന്നാൻ പൂച്ചയുമയ്യോ
പതിയെപ്പതിയെയണഞ്ഞല്ലോ!
അവനെക്കണ്ടുവിരണ്ടൊരു കാട്ടെലി
പതിയെച്ചൊല്ലീ, 'മാർജാരാ!
കാട്ടെലിയെന്നെ കറിവെച്ചോളൂ
കപ്പ പുഴുങ്ങിയടിച്ചോളൂ!
നല്ല കിഴങ്ങുകൾ കിട്ടാനായി
മണ്ണിത് മുഴുവൻ മാറ്റാം ഞാൻ!'
എന്ന് പറഞ്ഞിട്ടെലിയോ മെല്ലെ
മണ്ണ് തുരന്നു തുരന്നെ പോയ്
എലിയും കപ്പയുമിപ്പോൾ കിട്ടും
കൊതിയൻ നോക്കിയിരുന്നും പോയ് !
Content Highlights: Retelling of the classic Malayalam poem about a cat and a rat., Highlights the theme of wit over physical strength