ഹരിശ്രീയെഴുതാൻ വന്നോളൂ... കവിത വായിക്കാം

പുല്ലിൽ മേയും കുഞ്ഞാടേ
ചില്ല കുലുക്കിടുമണ്ണാനേ
വരിയായ് നീങ്ങുമുറുമ്പുകളേ
ഹരിശ്രീയെഴുതാൻ വരൂ നിങ്ങൾ
പാട്ടുകൾ പാടും തത്തമ്മേ
വീട്ടിൽ വളർത്തും പൂച്ചമ്മേ
തെരുതെരെ മാന്തും ചെറുമുയലേ
ഹരിശ്രീയെഴുതാൻ വരൂ നിങ്ങൾ
നന്നായക്ഷരമെഴുതാനും
നല്ലതുപോലെ പഠിക്കാനും
ഒരുനാൾ വലിയവരാകാനും
ഹരിശ്രീയെഴുതാൻ വരൂ നിങ്ങൾ!
Content Highlights: Engaging Malayalam poem designed for young children.