മഴക്കാലം വന്നെത്തിയല്ലോ.....കുടയെക്കുറിച്ചുള്ള പാട്ട് പഠിച്ചാലോ?

കറുത്ത ശീലക്കുടയാണെന്നുടെ
അടുത്ത കൂട്ടാളി!
കടുത്ത മഴയോ, വെയിലോ വന്നാൽ
തടുത്തു നിർത്തുന്നോൻ!
കരത്തിലേന്തി നടക്കുന്നേരം
പെരുത്തൊരുന്മേഷം!
കുടയില്ലാത്തൊരു കാലം, പണ്ട്
നമുക്കുണ്ടറിയാമോ?
വാഴക്കയ്യുകൾ തലയിൽ ചൂടി
നടന്ന മഴക്കാലം!
ഒരു നിമിഷത്തിൽ രൂപം മാറും
കുടയുണ്ടിന്നെങ്ങും!
മഴവില്ലഴകും വെല്ലും കുടകൾ
കുഞ്ഞിക്കയ്യുകളിൽ!
Content Highlights: Historical transition from natural banana leaf covers to modern umbrellas