അമ്മയെ ഇഷ്ടമില്ലാത്തവരുണ്ടോ? അമ്മയും ഞങ്ങളും! കവിത വായിച്ചോളൂ...

#അബ്ദുള്ള കാരാട്ടില്‍

അപ്പൂം അമ്മൂം കുട്ടികൾ ഞങ്ങൾ

രാവിലെ എന്നും സ്‌കൂളിൽ പോകും

ടീച്ചർ പാടും പാട്ടും കേട്ട്

കൈയടി നൽകി കൂടെ പാടും

വൈകീട്ടെന്നും ബെല്ലടി കേട്ടാൽ

വരിവരിയായി ബസ്സിൽ കയറും

വീട്ടിൽ ചെന്നാൽ അമ്മക്കവിളിൽ

അപ്പുറമിപ്പുറം ഉമ്മകൾ നൽകും!

Content Highlights: Depicts the daily excitement of children attending school