മറ്റുവീടുകളിൽ കുട്ടികളെയും കൊണ്ട് പോവാൻ പേടിയാണോ? അവരെ നല്ലശീലങ്ങൾ പഠിപ്പിക്കാൻ ചില വഴികളിതാ...

സുസ്മിതയ്ക്ക് രണ്ട് കുട്ടികളുണ്ട്. ഒരാൾ എൽ..കെ.ജി.യിലും മറ്റെയാൾ രണ്ടാംക്ലാസിലും. കുട്ടികളെയും കൊണ്ട് മറ്റുവീടുകളിൽ പോകാൻ പേടിയാണ് സുസ്മിതയ്ക്ക്. കുട്ടികൾ ഒപ്പിക്കാൻ ഇടയുള്ള വികൃതികളെക്കുറിച്ചാണ് സുസ്മിതയുയെ പേടി മുഴുവനും. മറ്റുവീടുകളിൽ ചെല്ലുമ്പോൾ എങ്ങനെ പെരുമാറണമെന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നത് എപ്പോഴും നല്ലതാണ്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.
- മറ്റു വീടുകളിൽ ചെല്ലുമ്പോൾ അവിടെയുള്ള സാധനങ്ങൾ അനാവശ്യമായി തൊടുകയോ അവ എടുക്കുകയോ ചെയ്യരുതെന്ന് പറഞ്ഞുകൊടുക്കാം.
- അവിടുള്ള കുട്ടികളുമായി വഴക്കുകൂടരുതെന്ന് നേരത്തെ പറയാം.
- അവരുടെ കൈയിലുള്ള കളിപ്പാട്ടങ്ങൾക്കുവേണ്ടി വാശിപിടിക്കരുതെന്നും പറയണം.
- ചെരുപ്പ് പുറത്ത് അഴിച്ചുവെച്ചുമാത്രം വീടിനുള്ളിൽ കയറാൻ സ്വന്തം വീട്ടിൽതന്നെ ശീലിപ്പിക്കണം. അപ്പോൾ മറ്റുള്ളിടത്തു ചെല്ലുമ്പോഴും അവർ അത് പാലിക്കും.
- കിടക്കയിലും സോഫയിലും കയറിനിൽക്കുകയോ ചാടുകയോ ചെയ്യുന്നത് നല്ല ശീലമല്ലെന്നു പറയണം.
- ചെല്ലുന്ന വീടുകളിലുള്ള ഭക്ഷണങ്ങൾ എന്തുതന്നെയായാലും മുഴുവനും കഴിക്കണമെന്നും അനാവശ്യമായി കൂടുതൽ എടുത്ത് പാഴാക്കരുതെന്നും പറയാം.
- മോൻ/ മോൾ ഇന്ന് ആന്റിയുടെ വീട്ടിൽ വീട്ടിൽ ചെന്നപ്പോൾ നല്ല കുട്ടിയായിരുന്നു കേട്ടോ. അതിനമ്മ ഒരു സമ്മാനം തരുന്നുണ്ട് എന്നും മറ്റും തിരിച്ചെത്തിയാൽ അഭിനന്ദിക്കുന്നത് അവർക്ക് പ്രോത്സാഹനമാകും.
Content Highlights: Establish clear rules for touching objects in other homes, Teach children to share and avoid fighting over toys., Instill the habit of removing footwear before entering a home., Encourage respectful behavior toward furniture and household items., Emphasize food etiquette to avoid wastage., Use positive reinforcement to reward good behavior.