പേരന്റ്സ് മീറ്റിംഗിന് പോകാൻ മടിയാണോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ന്നുവിന്റെ സ്‌കൂളിൽ പേരന്റ്സ് മീറ്റിംഗുണ്ട്. ''അമ്മയോ അച്ഛനോ എന്തായാലും വരണം!'', അവൾ പറഞ്ഞു. ''വെറുതെ സമയം കളയാൻ. നീ വേണമെങ്കിൽ പൊയ്ക്കോ!'', അന്നുവിന്റെ അച്ഛൻ അമ്മയോട് പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ രക്ഷിതാക്കൾ ചിലതൊക്കെ ശ്രദ്ധിക്കണം.

  • പേരന്റ്സ് മീറ്റിംഗ് വെറുതെ സമയം കളയാനുള്ള പരിപാടിയാക്കാതെ അത് പ്രയോജനപ്പെടുത്താൻ രക്ഷിതാക്കളാണ് ശ്രമിക്കേണ്ടത്.
  • കുട്ടിയുടെ പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മറ്റും ചർച്ച ചെയ്യാനും ആവശ്യമായ നിർദേശങ്ങൾ നൽകാനും ഇത്തരം മീറ്റിംഗുകൾ ഉപയോഗിക്കുക.
  • മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് പരമാവധി പേരന്റ്സ് മീറ്റിംഗുകളിൽ പങ്കെടുക്കാൻ ശ്രമിക്കുക.
  • എന്തെങ്കിലും കാരണവശാൽ പോകാൻ പറ്റിയില്ലെങ്കിൽ പങ്കെടുത്ത രക്ഷിതാക്കളോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കണം.
  • അച്ഛനോ അമ്മയോ തനിക്കുവേണ്ടി സ്‌കൂളിൽ ചെല്ലും എന്ന ചിന്ത കുട്ടിയെ സന്തോഷിപ്പിക്കും.
  • കുട്ടിയുടെ ടീച്ചറുമായി നല്ലൊരു ബന്ധം ഉണ്ടാക്കിയെടുക്കാനും കുട്ടിയുടെ പഠനം മെച്ചപ്പെടുത്താനും മീറ്റിംഗുകളിൽ പങ്കെടുക്കുന്നത് സഹായിക്കും.
  • മാസത്തിലൊരിക്കലെങ്കിലും ഒരു മണിക്കൂർ ഇത്തരത്തിൽ കുട്ടിക്കായി നീക്കി വയ്ക്കുന്നുണ്ടെങ്കിൽ നിങ്ങൾ നല്ലൊരു രക്ഷിതാവാണെന്നു തീർച്ച.

Content Highlights: Parent-teacher meetings are not a waste of time and help in discussing a child's academic progress.