പാരന്റിങ്ങിലെ സന്തോഷട്രിക്കുകൾ! പെർഫെക്റ്റ് പാരന്റ് ആകാതെ നോക്കാം

ത്ര ശ്രമിച്ചിട്ടും ചിരി വരുന്നില്ലേ? മുഖത്തൊരു സങ്കടം എപ്പോഴും നിഴലിച്ചു നിൽക്കുന്നുണ്ടോ? എങ്കിൽ ആ മാനസികാവസ്ഥ മാറ്റിയെടുക്കാനും ജീവിതത്തിലേക്ക് സന്തോഷം തിരികെ കൊണ്ടുവരാനും ലളിതമായ ചില സൂത്രപ്പണികളുണ്ട്.

ആർട്ടിഫിഷ്യൽ സ്‌മൈൽ: മനപ്പൂർവ്വം ഒരു 30 സെക്കൻഡ് നേരം മുഖത്ത് ചിരി വരുത്തിപ്പിടിക്കുക. നമ്മൾ വെറുതെ ചിരിച്ചാൽ പോലും തലച്ചോറിലെ 'ഹാപ്പി ഹോർമോണുകൾ' ഉത്പാദിപ്പിക്കപ്പെടും. ഇത് പെട്ടെന്ന് തന്നെ മാനസിക സമ്മർദ്ദം കുറയ്ക്കും.

ഡിജിറ്റൽ ഡിറ്റോക്‌സ്: രാവിലെ എഴുന്നേറ്റയുടൻ ഫോൺ നോക്കുന്ന ശീലം ഒഴിവാക്കൂ. സോഷ്യൽ മീഡിയയിലെ മറ്റുള്ളവരുടെ 'perfect' ജീവിതം കണ്ട് നമ്മുടെ സന്തോഷം കളയാതിരിക്കാം.

പ്രകൃതിയോട് ഇത്തിരി നേരം: ദിവസവും ഒരു 10 മിനിറ്റ് ചെടികൾക്കിടയിലൂടെയോ പുല്ലിലൂടെയോ ചെരിപ്പിടാതെ നടക്കുക. പ്രകൃതിയുമായുള്ള സമ്പർക്കം നെഗറ്റീവ് ചിന്തകളെ മാറ്റാൻ സഹായിക്കും.

ഗ്രാറ്റിറ്റിയൂഡ് ഡയറി: ദിവസവും രാത്രി കിടക്കാൻ നേരത്ത് ജീവിതത്തിൽ സന്തോഷം തന്ന അല്ലെങ്കിൽ നന്ദി തോന്നിയ മൂന്ന് കാര്യങ്ങൾ ഒരു ഡയറിയിൽ എഴുതുക. അത് ചെറിയ കാര്യങ്ങളാണെങ്കിൽ പോലും നിങ്ങളുടെ ചിന്താരീതിയെ അത് മാറ്റും.

പാരന്റിങ്ങിലെ സന്തോഷട്രിക്കുകൾ

കുട്ടികളുടെ ബഹളവും ഉത്തരവാദിത്തങ്ങളും കാരണം പലപ്പോഴും മാതാപിതാക്കൾക്ക് ചിരിക്കാൻ പോലും സമയം കിട്ടാറില്ല. ഇവിടെ ചില കാര്യങ്ങൾ പരീക്ഷിക്കാം:

കുട്ടികളോടൊപ്പം കുട്ടിയാവുക: ദിവസവും ഒരു 15 മിനിറ്റ് ഫോണും മറ്റെല്ലാ ചിന്തകളും മാറ്റിവെച്ച് കുട്ടികളുടെ കളികളിൽ പങ്കാളിയാവുക. അവർക്കൊപ്പം തറയിലിരുന്ന് കളിക്കുന്നതും ഒളിച്ചുകളിക്കുന്നതുമൊക്കെ നിങ്ങളുടെ ഉള്ളിലെ കുട്ടിയെ ഉണർത്തുകയും നിങ്ങളെ ചിരിപ്പിക്കുകയും ചെയ്യും.

പെർഫെക്റ്റ് പാരന്റ് ആകാതെ നോക്കാം: വീട് എപ്പോഴും വൃത്തിയായിരിക്കണം, കുട്ടികൾ എപ്പോഴും മിടുക്കരായിരിക്കണം എന്ന അമിത നിർബന്ധം ഒഴിവാക്കുക. വീട് കുറച്ചൊക്കെ അലങ്കോലമായാലും കുഴപ്പമില്ല, സമാധാനമാണ് പ്രധാനം എന്ന് ചിന്തിക്കുക.

തമാശകൾ പങ്കുവെക്കാം: കുട്ടികളോട് കഥകൾ പറയുമ്പോഴും സംസാരിക്കുമ്പോഴും കുറച്ച് കോമഡി രൂപത്തിൽ സംസാരിക്കുക. കുടുംബത്തോടൊപ്പം പഴയ കോമഡി സിനിമകൾ ഒരുമിച്ചിരുന്ന് കാണുന്നത് വീടിനുള്ളിൽ എപ്പോഴും ചിരി നിലനിർത്താൻ സഹായിക്കും.

Content Highlights: Practical techniques like artificial smiling to trigger happy hormones., Importance of digital detox to avoid social media comparison stress.