ഫോണിന്റെ കാര്യത്തിൽ എന്ന പോലെ ടിവിയിലും വേണം ശ്രദ്ധ !

''ടിവി ഓൺ ചെയ്ത് കൊടുത്താൽ പിന്നെ അവൻ അടങ്ങിയിരുന്നോളും!'' ചില രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെപ്പറ്റി പറയുന്ന കാര്യമാണിത്. എന്നാൽ കുട്ടികളെ ടിവിക്ക് മുന്നിൽ പിടിച്ചിരുത്തുന്നതിനുമുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
- ചെറിയ കുട്ടികൾ ടിവി കാണുന്നത് നല്ലതല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ടിവിയിൽ മിന്നിമറയുന്ന ദൃശ്യങ്ങൾ കുട്ടികളുടെ കണ്ണിന് കേടാണ്. മാത്രമല്ല കുട്ടികളുടെ ഏകാഗ്രതയും കുറയ്ക്കും.
- ചില രക്ഷിതാക്കൾ കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്നതുപോലും ടിവിക്ക് മുന്നിൽ ഇരുത്തിയാണ്. ഇത് ആരോഗ്യകരമായ ഭക്ഷണശീലമല്ല.
- വീട്ടിൽ ചടഞ്ഞുകൂടിയിരുന്ന് ടിവി കാണുന്ന കുട്ടികൾക്ക് മടിയും അലസതയുമുണ്ടാകും. കൂട്ടുകൂടി കളിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.
- കുട്ടികളെ ടിവി കാണിക്കരുത് എന്നല്ല, അവർക്ക് ഇഷ്ടപ്പെടുന്ന കാർട്ടൂണുകളും വാർത്തകളും കൗതുകങ്ങൾ നിറഞ്ഞ പരിപാടികളും കാണാൻ അനുവദിക്കാം.
- പഠനത്തിനും കളിക്കുമെന്നപോലെ കുട്ടികൾ ടിവി കാണുന്നതിലും നിയന്ത്രണം വേണം.
- കുട്ടികൾ പഠിക്കുന്ന സമയത്ത് മുതിർന്നവർ ഉച്ചത്തിൽ ടിവി വയ്ക്കുന്നതും നല്ലതല്ല. കുട്ടികളെ ഉപദേശിക്കുമ്പോൾ രക്ഷിതാക്കളും അത് പാലിക്കണം.
- ടിവിയിൽ കാണുന്ന കാഴ്ചകളേക്കാൾ വലിയ കാഴ്ചകൾ പ്രകൃതിയിലും നമുക്കുചുറ്റും തന്നെയുണ്ട്. കുട്ടികളുടെ ശ്രദ്ധയും താത്പര്യവും അതിലേക്ക് തിരിക്കാൻ ശ്രമിക്കാം.
Content Highlights: Excessive TV viewing negatively impacts children's eyesight and concentration.