അത്ര പ്രധാനമാണോ ഉറക്കം? ഇതൊന്ന് വായിക്കൂ...

കുട്ടികളെ സംബന്ധിച്ച് ഉറക്കം ഒരു പ്രധാന ഘടകമാണ്. പഠിക്കാനും വളരാനും നന്നായി ഉറങ്ങണം. അടുത്ത ദിവസത്തേക്കുള്ള ഉണർവിനും ഉന്മേഷത്തിനും ചിട്ടയായ ഉറക്കം അത്യാവശ്യമാണ്. ഇക്കാര്യത്തിൽ ചിലത് ശ്രദ്ധിക്കാം.
രാത്രി വളരെ വൈകി ഉറങ്ങുന്നതും രാവിലെ വൈകി എഴുന്നേൽക്കുന്നതും നല്ല ശീലമല്ല. ഉറക്കത്തിന് സ്ഥിരമായി ഒരു സമയക്രമം പാലിക്കണം. രാത്രിയിൽ നേരത്തെ ഉറങ്ങി രാവിലെ നേരത്തെ എഴുന്നേൽക്കുന്നതാണ് നല്ലത്.
ഉറങ്ങുന്നതിന് മുമ്പ് പല്ലുതേക്കുന്നത് ശീലമാക്കുക.
ഉറങ്ങാൻ കിടക്കുംമുമ്പ് കഥകൾ വായിക്കുന്നത് കൂടുതൽ നല്ല ഉറക്കം തരും.
ഉറങ്ങാൻ നേരം വീഡിയോ ഗെയിം കളിക്കുകയോ ടിവി കാണുകയോ ചെയ്യരുത്. ഇത് ഉറക്കം നഷ്ടപ്പെടുത്തും. കണ്ണിന് ആയാസമുള്ളതൊന്നും പാടില്ല.
അധികം ബഹളമില്ലാത്ത മുറികളിൽ വേണം ഉറങ്ങാൻ.
ടിവിയും കംപ്യൂട്ടറും പോലുള്ള ഉപകരണങ്ങൾ ബെഡ്‌റൂമിൽ നിന്നും ഒഴിവാക്കണം.
രാത്രിയിൽ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ആഹാരം കഴിക്കരുത്. ഉറക്കത്തിന് രണ്ട് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുക.
രാവിലെ ഉണർന്നതിനുശേഷം ഒരുപാട് നേരം കിടക്കയിൽ വെറുതേ കിടന്ന് നേരം കളയരുത്. ആവശ്യമുള്ള ഉറക്കം കഴിഞ്ഞാൽ ഉഷാറോടെ എഴുന്നേൽക്കാം.
ക്ഷീണം, തളർച്ച, ഉത്സാഹമില്ലായ്മ, അസ്വസ്ഥത, മടി തുടങ്ങിയവയെല്ലാം ഉറക്കമില്ലായ്മ മൂലം കുട്ടികളിലുണ്ടാകും. അതുകൊണ്് ഉറങ്ങേണ്ട സമയത്ത് നന്നായി ഉറങ്ങുക.
Content Highlights: Maintain a consistent sleep and wake schedule for children.