കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് അമ്മയും അച്ഛനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ കുടുംബത്തിന്റെ പങ്ക് ചെറുതല്ല. ഒരു ചെടി വളർന്ന് തണൽ വിരിക്കുന്ന ഒരു വൻമരമാകും പോലെയാണ് കുഞ്ഞുങ്ങളുടെ വളർച്ച. അവരുടെ വേരുകൾക്ക് പടരാനാകുന്ന ഭൂമിയാകണം വീട്. നന്മയും വിവേകവും നല്ലറിവുകളുമെല്ലാം അവരിലേക്കെത്തുന്ന ആദ്യ വഴി വീടാണെന്ന് ഓർക്കുക. ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

  1. അച്ഛനമ്മമാർക്കിടയിലുള്ള സ്‌നേഹവും കരുതലും കുട്ടികളിൽ ആത്മവിശ്വാസം നിറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്്. പൊരുത്തക്കേടുകളും പതിവു വഴക്കുകളും കുഞ്ഞുമനസ്സിൽ ഉണ്ടാക്കുന്ന മുറിവുകൾ ചെറുതല്ല.
  2. സന്തോഷവും ഉല്ലാസവും സ്വാതന്ത്ര്യവും നിറഞ്ഞ നല്ലൊരു താവളം ആയിരിക്കണം വീട്.
  3. വീട്ടിലെ തീരുമാനങ്ങൾ മുതിർന്നവരുടേതു മാത്രമാക്കി ഒതുക്കി നിർത്താതിരിക്കുക. വീട് അലങ്കരിക്കുമ്പോഴും ഭക്ഷണം ഉണ്ടാക്കുമ്പോഴുമൊക്കെ അവരുടെ അഭിപ്രായത്തിന് ഒന്നു ചെവി കൊടുത്തു നോക്കൂ.
  4. സാഹചര്യങ്ങൾ അറിഞ്ഞു വളരുന്നവരായിരിക്കണം കുട്ടികൾ. അവരുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കാൻ കഴിയാതെ വരുമ്പോൾ അക്കാര്യം സ്‌നേഹത്തോടെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കാം.
  5. പ്രകൃതിയെ അറിഞ്ഞ് വളരാൻ കുട്ടികൾക്ക് അവസരം ഒരുക്കണം. മാനം കണ്ടും മണ്ണിനെ അറിഞ്ഞും ആരോഗ്യമുള്ള മനസ്സും ശരീരവും ഉള്ളവരായി അവർ വളരട്ടെ.

Content Highlights: Parental love and mutual respect build a child's confidence., A happy and peaceful home environment is crucial for child development.