പാഴ്‌വസ്തുക്കളിൽനിന്ന് പലതും കിട്ടും. കുട്ടികൾക്ക് മുൻപിൽ തുറക്കാം കരവിരുതിന്റെ അദ്ഭുതലോകം

വീട്ടിലും പരിസരങ്ങളിലും മിഠായിക്കടലാസുകളും ഐസ്‌ക്രീം സ്പൂണുകളും വലിച്ചെറിയുന്നത് കുട്ടികളുടെ ശീലമാണ്. ഉപയോഗം കഴിഞ്ഞതെല്ലാം പാഴ്വസ്തുക്കളാണ് അവർക്ക്. എന്നാൽ വലിച്ചെറിയുന്ന ഇത്തരം പാഴ്വസ്തുക്കൾകൊണ്ട് പല അദ്ഭുതങ്ങളും കാട്ടാൻ നമുക്ക് കഴിയും. ഇതുമായി ബന്ധപ്പെട്ട് അച്ഛനമ്മമാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ.
ചെറുപ്രായത്തിലേ കുട്ടികളെ കൊച്ചു കൊച്ചു കരകൗശലവിദ്യകൾ പഠിപ്പിക്കുന്നത് പിന്നീട് പലതരത്തിൽ ഗുണം ചെയ്യും.
അതുകൊണ്ട് ഉപയോഗശൂന്യമായ വസ്തുക്കൾ ഉപയോഗിച്ച് പലതും ഉണ്ടാക്കാൻ അവരെ പഠിപ്പിക്കാം.
കുട്ടികളുടെ ഭാവന, കലാവാസന എന്നിവ വികസിപ്പിക്കാൻ കരകൗശലവിദ്യകളിലൂടെ സാധിക്കും.
ഒരു വസ്തു ഉണ്ടാക്കിയെടുക്കുന്നതിലെ കഷ്ടപ്പാടും അധ്വാനവും അവർ മനസ്സിലാക്കും. പിന്നീടവർ ഒന്നും നശിപ്പിക്കില്ല.
ഡിസ്‌പോസബിൾ പ്ലേറ്റ്, ഗ്ലാസ്, മിഠായിക്കവർ, വർണക്കടലാസുകൾ തുടങ്ങിയവ ഉപയോഗിച്ച് പൂക്കൾ, മാല, മൃഗങ്ങൾ അങ്ങനെ പലതും ഉണ്ടാക്കാൻ കഴിയും.
ഇക്കാര്യത്തിൽ മാതൃഭൂമി മിന്നാമിന്നിപോലുള്ള കുട്ടികൾക്കായുള്ള പ്രസിദ്ധീകരണങ്ങൾ നിങ്ങളെ സഹായിക്കും. ഇത്തരം പുസ്തകങ്ങളിൽ വരുന്ന ക്രാഫ്റ്റുകൾ കുട്ടികളെ ചെയ്യാൻ പ്രേരിപ്പിക്കണം.
ഭാവനയുടെ ലോകം കുട്ടികൾക്കുമുന്നിൽ തുറക്കുന്നതോടൊപ്പം പാഴ്വസ്തുക്കൾ വലിച്ചെറിഞ്ഞ് പ്രകൃതിയെ മലിനമാക്കാതെ അതിനെ സേവിക്കാനുള്ളതാണെന്ന പാഠംകൂടി അവർ പഠിക്കും.
Content Highlights: Transform household waste like candy wrappers and spoons into creative art., Enhances children's imagination and artistic skills., Teaches children the value of hard work and resourcefulness., Promotes environmental awareness by reducing waste., Encourages engagement with educational publications like Mathrubhumi Minnaminni.