ബർത്ത് ഡേ ആഘോഷിക്കുന്നത് ശരിയാണോ? കുട്ടികൾക്കുമുണ്ടാവില്ലേ ആഗ്രഹങ്ങൾ...

എല്ലാം ആഘോഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് കുട്ടികൾ. പിറന്നാൾ, കുടുംബയോഗങ്ങൾ, വാർഷികങ്ങൾ... ആഘോഷങ്ങൾ എന്തായാലും അവ കുട്ടികളിൽ ഉണ്ടാക്കുന്ന സന്തോഷം വളരെ വലുതാണ്. കുട്ടികളുടെ വ്യക്തിത്വ രൂപവത്കരണത്തിൽ നല്ല പങ്കു വഹിക്കാൻ ഇത്തരം ആഘോഷങ്ങൾക്ക് കഴിയും. ഇക്കാര്യത്തിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ.
എത്ര തിരക്കുണ്ടെങ്കിലും ഇടയ്ക്കൊക്കെ വീട്ടിൽ ചെറിയ ആഘോഷങ്ങൾ സംഘടിപ്പിക്കാം. എല്ലാ ആഘോഷങ്ങളിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തണം. കുടുംബജീവിതം കെട്ടുറപ്പുള്ളതാക്കാൻ ഇത്തരം ആഘോഷങ്ങൾക്ക് കഴിയും. കുട്ടികളുടെ പിറന്നാൾ ആഘോഷിക്കുകയാണെങ്കിൽ കൂട്ടുകാരെ ക്ഷണിക്കാനും മറ്റും അവരെ തന്നെ ചുമതലപ്പെടുത്താം. അതിലൂടെ അവരുടെ ആത്മവിശ്വാസവും വർധിക്കും. അതിഥികളെ സ്വീകരിക്കാനും നല്ല ആതിഥേയനാകാനും കുട്ടികളെ പഠിപ്പിക്കാൻ ഇത്തരം സാഹചര്യം ഉപകരിക്കും. ആഘോഷങ്ങൾ ആഡംബരം കാട്ടാനുള്ള അവസരമാക്കരുത്. ലളിതമാക്കാൻ ശ്രമിക്കുക. ആഘോഷങ്ങൾക്കിടയിൽ കുട്ടികൾക്ക് സമ്മാനം നൽകാനും മടികാണിക്കരുത്. അത്തരം അവസരങ്ങളിൽ കിട്ടുന്ന സമ്മാനം അവർ ഒരിക്കലും മറക്കില്ല. പങ്കുവയ്ക്കലിന്റെയും പരസ്പരസഹകരണത്തിന്റെയും കൂട്ടായ്മയുടെയും പാഠങ്ങൾ ഓരോ ആഘോഷങ്ങളിലൂടെയും അവർ പഠിക്കട്ടെ.
Content Highlights: Celebrations foster happiness and family bonding, Involving children in planning boosts self-confidence, Social skills like hospitality are learned through events, Celebrations should focus on simplicity rather than luxury, Events are opportunities to teach sharing and cooperation.