എ.ഐ. ചിത്രങ്ങൾ തരും ചങ്ങാതിയെ പരിചയപ്പെട്ടാലോ?

കൂട്ടുകാർ ഫോണിലും ലാപ്ടോപ്പിലുമെല്ലാം വാൾപേപ്പറുകൾ സെറ്റ് ചെയ്യാറില്ലേ? ഇടയ്ക്കിടെ ഫോണിലെ വാൾപേപ്പർ മാറ്റുന്നത് പലരുടെയും വിനോദമാണ്. പുതുമയുള്ള ആകർഷകമായ ചിത്രങ്ങൾ തേടി നാം ഒരുപാട് വെബ്‌സൈറ്റുകൾ സന്ദർശിക്കാറുണ്ട്. പല ഫോണുകൾക്കും സ്വന്തമായി വാൾപേപ്പർ സ്റ്റോറുകളും ഉണ്ട്. എന്നാൽ നമ്മൾ ഇഷ്ടപ്പെട്ട് ഡൗൺലോഡ് ചെയ്യുന്ന പല ചിത്രങ്ങളും വാൾപേപ്പറാക്കി മാറ്റുമ്പോൾ ക്ലാരിറ്റി ലഭിക്കാതെ വരാറുണ്ട്. ചിത്രത്തിന്റെ റസല്യൂഷൻ മാറുന്നതാണ് ഇതിന് കാരണം.
ഇന്ന് വാൾപേപ്പറുകളിലെയും പോസ്റ്ററുകളിലെയുമെല്ലാം മുമ്പനാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിത്രങ്ങൾ. ഒറിജിനലിനെ വെല്ലുന്ന ചിത്രങ്ങളാണ് എ.ഐ. ഉപയോഗിച്ച് നമുക്ക് ലഭിക്കുക. ഇത്തരത്തിൽ നല്ല ക്ലാരിറ്റിയുള്ള എ.ഐ. ചിത്രങ്ങൾ നിർമ്മിച്ച് തരുന്ന ചങ്ങാതിയാണ് Gencraft AI.
ഇന്ന് വാൾപേപ്പറുകളിലെയും പോസ്റ്ററുകളിലെയുമെല്ലാം മുമ്പനാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിത്രങ്ങൾ. ഒറിജിനലിനെ വെല്ലുന്ന ചിത്രങ്ങളാണ് എ.ഐ. ഉപയോഗിച്ച് നമുക്ക് ലഭിക്കുക. ഇത്തരത്തിൽ നല്ല ക്ലാരിറ്റിയുള്ള എ.ഐ. ചിത്രങ്ങൾ നിർമ്മിച്ച് തരുന്ന ചങ്ങാതിയാണ് Gencraft AI.
എങ്ങനെ ചോദിക്കും?
ബ്രൗസറിൽ https://gencraft.com എന്ന് സെർച്ച് ചെയ്താൽ നമുക്ക് വെബ്‌സൈറ്റിലെത്താം. അവിടെ ഒരു നീരാളി കുറേ എ. ഐ. ചിത്രങ്ങളുമായി നമ്മെ കാത്തിരിപ്പുണ്ടാവും. നമ്മുടെ ഇ - മെയിൽ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യണം.
വെബ്‌സൈറ്റ് തുറന്ന് വന്നാൽ ഇടത് ഭാഗത്ത് കാണുന്ന generate എന്ന ഓപ്ഷനിൽ നമുക്ക് വേണ്ട ചിത്രത്തെക്കുറിച്ച് ചങ്ങാതിയോട് പറഞ്ഞു കൊടുക്കണം. ഉദാഹരണത്തിന് നമുക്ക് വാഹനം ഓടിക്കുന്ന പൂച്ചയുടെ ചിത്രം വേണമെന്ന് പറഞ്ഞാൽ മതി, ഉടനടി ചിത്രം റെഡിയാവും. നമ്മുടെ എ. ഐ. ആൽബം
Gencraft ഉപയോഗിച്ച് നമ്മൾ നിർമിച്ച ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനും വെബ്‌സൈറ്റിൽ തന്നെ ആൽബമാക്കി സൂക്ഷിക്കാനും കഴിയും. കൂടാതെ Explore എന്ന ഭാഗത്ത് ഒരുപാട് ചിത്രങ്ങളുടെ ശേഖരവും നമുക്ക് കാണാം. നമ്മൾ നിർമിച്ച ചിത്രങ്ങൾ അതിൽ അപ് ലോഡും ചെയ്യാം. ഇനി Gencraft ഉപയോഗിച്ച് അടിപൊളി വാൾപേപ്പറുകൾ ഉണ്ടാക്കിക്കോളൂ...
Content Highlights: gencraft generates images according to our command