സ്‌കൂളുകളിൽ നടക്കുന്ന ചാന്ദ്രദിന ക്വിസിൽ വിജയിയാവാം

ചാന്ദ്രദിന ക്വിസ് 2026

❓ചന്ദ്രനിൽ കാല് കുത്തിയ ആദ്യത്തെ മനുഷ്യൻ ആരാണ്?
നീൽ ആംസ്‌ട്രോങ്

❓അന്താരാഷ്ട്ര ചാന്ദ്രദിനം എന്നാണ് ആഘോഷിക്കുന്നത്?
ജൂലായ്‌ 20.(ഇന്ത്യൻ സമയപ്രകാരം ജൂലായ്‌ 21)

❓നീൽ ആംസ്‌ട്രോങ്, ബസ്സ് ആൽഡ്രിൻ എന്നിവരെ ചന്ദ്രനിലെത്തിച്ച യു.എസ്. ബഹിരാകാശ പേടകം ഏതാണ്?
അപ്പോളോ 11

❓ഭൂമിയുമായി താരതമ്യം ചെയ്യുമ്പോൾ ചന്ദ്രന്റെ ഗുരുത്വാകർഷണം എത്രയാണ്?
ഭൂമിയുടെ ആറിലൊന്ന്. ഭൂമിയിൽ 60 കിലോ ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിൽ വെറും 10 കിലോ ഭാരമേ ഉണ്ടാവൂ.

❓സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസം എന്താണ്?
സൂര്യഗ്രഹണം

❓ചന്ദ്രന്റെ ഉപരിതലത്തിൽ കാണപ്പെടുന്ന വലിയ കുഴികളെ എന്താണ് വിളിക്കുന്നത്?
ഗർത്തങ്ങൾ

❓ഭൂമിയെ ഒരു തവണ പൂർണമായി വലംവയ്ക്കാൻ ചന്ദ്രന് എത്ര ദിവസങ്ങൾ വേണം?
ഏകദേശം 27.3 ദിവസങ്ങൾ

❓ചന്ദ്രന് സ്വന്തമായി പ്രകാശമുണ്ടോ? ചന്ദ്രൻ രാത്രിയിൽ തിളങ്ങാൻ കാരണമെന്താണ്?
സ്വന്തമായി പ്രകാശമില്ല. സൂര്യന്റെ പ്രകാശം പ്രതിഫലിപ്പിക്കുന്നത് കൊണ്ടാണ് ചന്ദ്രൻ തിളങ്ങുന്നത്.

❓ചന്ദ്രനിൽ വെള്ളത്തിന്റെ തന്മാത്രകൾ ഉണ്ടെന്ന് ആദ്യമായി കണ്ടെത്തിയ ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ഏതാണ്
ചാന്ദ്രയാൻ-1

❓ചന്ദ്രന്റെ ഉപരിതലത്തിൽ പര്യവേക്ഷണം നടത്തിയ ഇന്ത്യയുടെ ആദ്യത്തെ റോവറിന്റെ പേരെന്താണ്?
പ്രഗ്യാൻ

❓ചന്ദ്രനിലെ 'മരിയ' എന്ന ഇരുണ്ട സമതലങ്ങൾ രൂപപ്പെടാൻ കാരണമെന്താണ്?
പുരാതന കാലത്തുണ്ടായ അഗ്‌നിപർവത സ്‌ഫോടനങ്ങളും ലാവ ഒഴുകിപ്പരന്ന് തണുത്തുറഞ്ഞതുമാണ് ഇതിന് കാരണം.

❓അപ്പോളോ 11 ദൗത്യത്തിൽ നീൽ ആംസ്‌ട്രോങ്ങും ബസ്സ് ആൽഡ്രിനും ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തിന്റെ പേരെന്താണ്?
സീ ഓഫ് ട്രാൻക്വിലിറ്റി. ഇതൊരു 'മരിയ' പ്രദേശം കൂടിയാണ്.

❓അപ്പോളോ 11 ദൗത്യത്തിൽ മൂന്ന് ബഹിരാകാശ സഞ്ചാരികൾ ഉണ്ടായിരുന്നു. നീൽ ആംസ്‌ട്രോങ്, ബസ്സ് ആൽഡ്രിൻ എന്നിവർ ചന്ദ്രനിൽ ഇറങ്ങിയപ്പോൾ, പ്രധാന പേടകത്തിൽ ചന്ദ്രനെ വലംവെച്ചുകൊണ്ട് മുകളിലിരുന്ന മൂന്നാമൻ ആരാണ്?
മൈക്കൽ കോളിൻസ്

❓ലൂണാർ 'മരിയ' എന്ന വാക്ക് ഏത് ഭാഷയിൽ നിന്നാണ് വന്നത്? ഇതിന്റെ അർത്ഥം എന്താണ്?
ലാറ്റിൻ ഭാഷയിൽ നിന്നാണ് ഈ വാക്ക് വന്നത്. കടൽ എന്നാണ് ഇതിന്റെ അർത്ഥം.

❓നീൽ ആംസ്‌ട്രോങ്ങും സംഘവും ചന്ദ്രനിൽ സഞ്ചരിക്കാൻ ഉപയോഗിച്ച അപ്പോളോ 11-ന്റെ ലൂണാർ മോഡ്യൂളിന്റെ പേരെന്തായിരുന്നു?
ഈഗിൾ

❓ചന്ദ്രന്റെ ഉപരിതലത്തിൽ നമ്മൾ കാണുന്ന തിളക്കമുള്ള ഉയർന്ന പ്രദേശങ്ങളെ അപേക്ഷിച്ച് മരിയ പ്രദേശങ്ങൾക്കുള്ള പ്രത്യേകത എന്താണ്?
ഇവ ഉയരം കുറഞ്ഞവയും, പരന്നതും, ഇരുണ്ട നിറമുള്ളതുമാണ്.

❓നീൽ ആംസ്‌ട്രോങ് ചന്ദ്രനിൽ കാലുകുത്തിയ ശേഷം പറഞ്ഞ വിഖ്യാതമായ വാചകം എന്താണ്?
'ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ചെറിയൊരു ചുവടുവെപ്പ്, എന്നാൽ മനുഷ്യരാശിക്ക് ഇതൊരു വൻ കുതിച്ചുചാട്ടം'

❓ചന്ദ്രന്റെ ഉപരിതലത്തിന്റെ എത്ര ശതമാനത്തോളം ഭാഗമാണ് 'മരിയ' പ്രദേശങ്ങൾ കവർന്നിരിക്കുന്നത്?
ഏകദേശം 16 ശതമാനം

❓അപ്പോളോ 11 ബഹിരാകാശ സഞ്ചാരികൾ ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്ക് യാത്ര തിരിക്കാൻ ഉപയോഗിച്ച ഭീമാകാരമായ റോക്കറ്റ് ഏതാണ്?
സാറ്റേൺ 5

❓ചന്ദ്രനിലെ ഏറ്റവും വലിയ 'മരിയ' പ്രദേശം ഏതാണ്?
ഓഷ്യാനസ് പ്രൊസെല്ലാറം

Content Highlights: Key dates for International Moon Day 2026 celebrations., Educational resource for school-level science quiz.