വികൃതിക്കാരൻ തനുക്കുട്ടൻ ഒരു മുട്ടൻ കല്ലെടുത്ത് കുളത്തിലേക്കിട്ടു. എന്നിട്ടോ?

തനുക്കുട്ടനും അച്ഛനും മീനുകൾക്ക് തീറ്റ കൊടുക്കാൻ പോയി. അതു തിന്നാൻ മീനുകൾ കൂട്ടത്തോടെ വരവായി. വികൃതിയായ തനുക്കുട്ടൻ അപ്പോൾ ഒരു കല്ലെടുത്ത് കുളത്തിലേക്ക് ഒറ്റയേറ്. 'ബ്ലും!' മുട്ടൻ കല്ലല്ലേ എറിഞ്ഞത്. കുളത്തിലെ വെള്ളം തനുക്കുട്ടന്റെ ദേഹത്തേക്ക് തെറിച്ചു. കുപ്പായം മുഴുവനും നനഞ്ഞു. അങ്ങനെ വികൃതിക്കുട്ടൻ തനുക്കുട്ടൻ ആകെ ചമ്മിപ്പോയി. അവന്റെ ചമ്മൽ കണ്ട് അച്ഛൻ ചിരിച്ചു. ആ ചിരികണ്ട് മീനുകളും ചിരിക്കുന്നതു പോലെ അവനു തോന്നി. ഭാഗ്യത്തിന് മീനുകളുടെ ദേഹത്തൊന്നും കല്ല് കൊണ്ടില്ല കേട്ടോ.
Content Highlights: Tanukuttan goes to feed fish with his father, He playfully throws a stone into the pond, Water splashes and wets his clothes, Father laughs at his mischief and the fish seem to smile