മങ്കൻ കുരങ്ങന് ഫുട്ബോൾ കിട്ടി. എന്നിട്ടോ? കഥ വായിച്ചാലോ!

മഹാവികൃതിയായിരുന്നു മങ്കൻ കുരങ്ങച്ചൻ. ഒരു ദിവസം അവന് എവിടെനിന്നോ ഒരു ഫുട്ബോൾ കിട്ടി. മങ്കൻ ഫുട്ബോളുമെടുത്ത് മരത്തിലിരുന്നു.
അപ്പോൾ അതുവഴി ചിന്നു മുയൽ നടന്നുപോകുന്നത് മങ്കൻ കണ്ടു. അവൻ ഫുട്ബോൾ എടുത്ത് ചിന്നുവിന്റെ മണ്ടനോക്കി എറിഞ്ഞു. 'ധും!' നന്നായി വേദനിച്ച ചിന്നുമുയൽ വേഗം ഓടിപ്പോയി.
അപ്പോഴാണ് കുട്ടി കൊമ്പൻ ജിമ്പനാനയുടെ വരവ്. മങ്കൻ ജിമ്പനെയും ഫുട്ബോൾ കൊണ്ട് എറിഞ്ഞു.
ജിമ്പൻ തുമ്പിക്കൈ കൊണ്ട് ഫുട്ബോൾ എടുത്ത് മങ്കനെ നോക്കി ഒറ്റയേറ്.
'ധിം! പ്ധും!' ഏറ് കൊണ്ടെന്നു മാത്രമല്ല, മങ്കൻ കുരങ്ങച്ചൻ മരത്തിൽ നിന്ന് പിടിവിട്ട് താഴെ വീഴുകയും ചെയ്തു. പിന്നീട് അവൻ ആരെയും ഉപദ്രവിച്ചിട്ടില്ല.
Content Highlights: Mankan the naughty monkey teases Chinnu the rabbit with a football.