ചാണകക്കുഴിയിൽ വീണ മല്ലുക്കുരങ്ങിയുടെ കഥ വായിച്ചാലോ?

പ്ലിംഗ്! 'അയ്യോ, ഇതാരാ ഇവിടെ ഒരു കുഴി കുഴിച്ചേ?
ഇതാരാ കുഴിക്കകത്ത് ചാണകം നിറച്ചേ?
ഹൗ...നാറീട്ട് വയ്യ! '
ഓടിച്ചാടി മറിയുന്ന തിരക്കിനിടയിൽ ചാണകക്കുഴിയിൽ വീണ മല്ലുക്കുരങ്ങി പിറുപിറുത്തു.
ഡ്റൂം.....
ഒറ്റ ഓട്ടം, പുഴയിലേക്ക്. മല്ലു മുങ്ങി നിവർന്നു.
'ഇതാരാ ഇപ്പൊ പുഴയിലേക്ക് ചാടിയേ?
ഇതാരാ പുഴയില്‍ ചാണകം കലക്കിയേ?
ഹൗ.... നാറീട്ട് വയ്യ!'
ദേഷ്യം കൊണ്ട് വിറയ്ക്കുകയാണ് മീൻ റാണിയും ഡുണ്ടു ഞണ്ടും.
പേടികൊണ്ട് വിറയ്ക്കുകയാണ് മല്ലുക്കുരങ്ങി.
ഡുണ്ടു ഞണ്ടിന്റെ ഒരു കടി കിട്ടിയാ മതി ജങ്കു ജിങ്കുവാകും!
'ഞങ്ങടെ വയറു നിറഞ്ഞു പൊട്ടാറായി, മീൻ റാണീ.
കുറേ ദിവസമായി ഇത്ര അടിപൊളി തീറ്റി കിട്ടിയിട്ട്.
ആരോ പുഴയിൽ ചാണകം കലക്കി. അതിലെ പുഴുക്കൾ ആയിരുന്നു ഇന്നത്തെ ഞങ്ങടെ ഫുഡ് . ഹൗ... എന്താ സ്വാദ്!'
കുറേ മീൻ കുഞ്ഞുങ്ങൾ സന്തോഷത്തോടെ പറഞ്ഞുകൊണ്ട് തുള്ളിച്ചാടിപ്പോയി. മല്ലുക്കുരങ്ങിയെ കടിക്കാൻ ചെന്ന ഞണ്ട് തിരിഞ്ഞുനോക്കി. മീൻ റാണി NO എന്ന അർത്ഥത്തിൽ തലയാട്ടി. മല്ലുവിന് സമാധാനമായി.
'അല്പം കൂടെ ചാണകം കൊണ്ടുത്തരാമോ കുരങ്ങിച്ചേച്ചീ? പുഴുക്കളുടെ സ്വാദ് ഒന്ന് നോക്കാനാണ്.' മീൻ റാണി പറഞ്ഞു.
മല്ലുക്കുരങ്ങി ചിരിച്ചു.
മീൻ റാണി പൊട്ടിച്ചിരിച്ചു.
ഡുണ്ടു ഞണ്ട് തല തല്ലിച്ചിരിച്ചു!
Content Highlights: An engaging and humorous Malayalam children's story