കുട്ടനുറുമ്പിന് അക്കിടി പറ്റിയ കഥ വായിച്ചാലോ?

ഒരുദിവസം കുട്ടനുറുമ്പ് മേശപ്പുറത്ത് ഒരു മഞ്ഞ ലഡു ഇരിക്കുന്നത് കണ്ടു. 'കൂട്ടുകാരോട് പറയാതെ ഈ ലഡു ഒറ്റയ്ക്കു തിന്നാം!' അവൻ കരുതി.
വിരുതൻ കുട്ടൻ മേശപ്പുറത്ത് വലിഞ്ഞുകയറി. കൊതിയോടെ ലഡുവിൽ ഒന്നു കടിക്കാൻ നോക്കിയപ്പോൾ അതാ ലഡു ഒന്നുരുണ്ടു.
പാവം കുട്ടൻ, മുട്ടൻ ലഡുവിന്റെ അടിയിലുമായി.
'ഹയ്യോ, രക്ഷിക്കണേ!', കുട്ടന്റെ നിലവിളികേട്ട് കൂട്ടുകാരെല്ലാവരും ഓടിവന്നു. ലഡു ഉരുട്ടിമാറ്റി അവർ കുട്ടനെ രക്ഷിച്ചു.
കൂട്ടുകാരോട് പറയാതെ ഒറ്റയ്ക്ക് ലഡു തിന്നാൻ നോക്കിയതാണ് ഈ കുഴപ്പത്തിനു കാരണമെന്ന് അവൻ മനസ്സിലാക്കി. പിന്നെ കുട്ടനും കൂട്ടുകാരും ഒരുമിച്ച് ലഡു തിന്നു.
Content Highlights: Kuttan the ant tries to eat a yellow laddu all by himself.