സഹായത്തിനു കിട്ടിയ സമ്മാനം; ഈ കഥ വായിക്കാൻ മറക്കല്ലേ....

രു ദിവസം പിന്റുക്കുറുക്കൻ ഒരു ചാക്കുകെട്ടുമായി വഴിയിൽ നിൽക്കുന്നത് ബില്ലുക്കരടി കണ്ടു. ''ബില്ലൂ, ഈ ചാക്കുകെട്ട് ഒന്ന് വീട്ടിലെത്തിക്കാൻ സഹായിക്കാമോ?'', പിന്റു ചോദിച്ചു. ''എനിക്കിപ്പോ നേരമില്ല!'', ബില്ലു വേഗം നടന്നുപോയി. കുറച്ചുകഴിഞ്ഞ് മിന്നു മുയൽ അതുവഴി വന്നു. പിന്റുക്കുറുക്കൻ മിന്നുവിനോടും സഹായം ചോദിച്ചു. ''അതിനെന്താ ഞാൻ സഹായിക്കാമല്ലോ!'', മിന്നു മടികൂടാതെ ചാക്കുകെട്ട് പൊക്കിയെടുത്തു. രണ്ടുപേരും ചാക്കുകെട്ടുമായി പിന്റുവിന്റെ വീട്ടിലെത്തി. ഉടൻ പിന്റു ചാക്കിന്റെ കെട്ടഴിച്ചു. തണ്ണിമത്തങ്ങയായിരുന്നു അതിൽ നിറയെ. അവൻ ഒരു തണ്ണിമത്തൻ മിന്നുവിന് നൽകി. മിന്നു സന്തോഷത്തോടെ അതുമായി മടങ്ങി. ഇതെല്ലാം കണ്ട് ബില്ലുക്കരടി ദൂരെ നിൽപ്പുണ്ടായിരുന്നു. 'ഛെ, പിന്റുവിനെ സഹായിച്ചിരുന്നെങ്കിൽ എനിക്കും തണ്ണിമത്തൻ കിട്ടിയേനെ!', അവൻ സങ്കടത്തോടെ ഓർത്തു.

Content Highlights: Teaches the value of helping others, Illustrates the consequences of selfishness