ചൊപ്പുക്കുരങ്ങൻ കീരൻമുതലയെ പറ്റിച്ചതെങ്ങനെയെന്നറിയണ്ടേ?

പുഴക്കരയിൽ പന്തുമായി കളിക്കുകയായിരുന്നു ചൊപ്പുക്കുരങ്ങൻ. ദുഷ്ടനായ കീരൻ മുതല അതുകണ്ടു. കീരൻ വിചാരിച്ചു. 'ഹയ്യട! എന്തെങ്കിലും സൂത്രംകാട്ടി ഈ കുരങ്ങനെ പിടികൂടണം!'
കീരൻ ഉറക്കെ കരയാൻ തുടങ്ങി. ''ഹയ്യോ, എനിക്ക് വയ്യേ!'' കരച്ചിൽ കേട്ട് ചൊപ്പു പാഞ്ഞുവന്നു ചോദിച്ചു: ''എന്തുപറ്റി മുതലച്ചേട്ടാ?''
അപ്പോൾ കീരൻ പറഞ്ഞു: ''പല്ലുവേദനയാ, ഒന്നും തിന്നാൻ വയ്യ. നീയൊന്ന് അടുത്തുവന്ന് നോക്കിയേ!''
ചൊപ്പു കളിച്ചുകൊണ്ടിരുന്ന പന്തുമായി കീരന്റെ അടുത്തുചെന്നു. പെട്ടെന്ന് കീരൻ ചൊപ്പുവിനെ പിടികൂടാനായി വാ തുറന്നു. എന്നാൽ ചൊപ്പു എന്തുചെയ്‌തെന്നോ? കൈയിലുള്ള പന്ത് കീരന്റെ വായിലേക്കെറിഞ്ഞു. അതോടെ അവന് വായടയ്ക്കാൻ കഴിയാതെയായി. ഈ തക്കത്തിന് ചൊപ്പു ഓടിരക്ഷപ്പെട്ടു.
Content Highlights: A clever monkey outsmarts a cunning crocodile, Uses a ball to escape from the crocodile's trap