കെട്ടിടോദ്ഘാടനം ഇന്ന്

കാഞ്ഞങ്ങാട്: തണൽ ബല്ല സംഘടന ചെമ്മട്ടംവയലിൽ ദേശീയപാതയ്ക്ക് സമീപം നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10-ന് കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്യും. സിനിമാ താരം പി.പി.കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയാകും. സംഘടനയുടെ ഭാരവാഹികളായ തമ്പാൻ പൊതുവാൾ, അനിൽ പറമ്പത്ത്, തമ്പാൻ നിട്ടൂർ, രാജേഷ് കുറ്റിക്കാൽ, കണ്ണൻ പുല്ലായിക്കെട്ടി എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
Content Highlights: The new building constructed by the Thanal Balla organisation at Chemattamvayal near Kanhangad will be inaugurated on Sunday.