പുതുതലമുറ ധാർമികബോധമുള്ളവരാവണം-പാണക്കാട് ഹമീദ് അലി ഷിഹാബ്തങ്ങൾ

ബദിയഡുക്ക: സമൂഹത്തിൽ തിന്മകൾ വർധിക്കുമ്പോൾ ധാർമിക ബോധമുള്ള പുതു തലമുറയെ വാർത്തെടുക്കാൻ സാധിക്കാണമെന്ന് പാണക്കാട് ഹമീദ് അലി ശിഹാബ്തങ്ങൾ പറഞ്ഞു. കണ്ണിയത്ത് ഉസ്താദ് ആണ്ട് നേർച്ചയും ഇസ്ലാമിക് അക്കാദമി പതിനാലാം വാർഷിക സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ അധ്യക്ഷനായി. സയ്യിദ് ഹാദി, അബ്ദുസ്സലാം ദാരിമി ആലമ്പാടി, പി.എസ്. ഇബ്രാഹിം ഫൈസി, മാഹിൻ കേളോട്ട്, അഷ്റഫ് പള്ളക്കണ്ടം, ബെർക അബ്ദുള്ള, കോട്ട അബ്ദുറഹ്മാൻ ഹാജി, ഷമീർ ഹൈതമി, അൻവർ ഓസോൺ, അലി തുപ്പക്കൽ, അബ്ദുള്ള, പി.കെ. ഹംസ ഹാജി പള്ളിപ്പുഴ, മഹമൂദ് റഷീദ് ബെളിഞ്ച തുടങ്ങിയവർ സംസാരിച്ചു.
Content Highlights: Panakkad Hameed Ali Shihab Thangal urged the creation of a morally conscious new generation during the Kanniyath Ustad anniversary conference in Badiyadukka.