ഒരുമിച്ചിരുന്നു, ഒരുമയുടെ സംഗീതവുമായി

ഉദിനൂർ: ഒരുമിച്ചിരുന്ന് ഒരുമയുടെ സംഗീതം പാടാനെത്തിയവർ പ്രായത്തെയും കാലത്തെയും മറികടന്നു. തടിയൻകൊവ്വൽ മനീഷാ തിയറ്റേഴ്സാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. സംഗീതസായാഹ്നം ആസ്വദിക്കാൻ സമീപവാസികളായ നിരവധിപേരെത്തി. വീട്ടമ്മമാർമുതൽ ശാസ്ത്രീയമായി സംഗീതം പഠിച്ചവർവരെ കൂട്ടായ്മയുടെ ഭാഗമായി. എൽ.കെ.ജി. വിദ്യാർഥിയായ ഇഷാനി ഷാജു നടക്കാവ്, എഴുപത് പിന്നിട്ട വി.എം. കാർത്യായനി, പി.വി. ദിനേശൻ, ബി.പി. കാവ്യ, എം. രഘുനാഥൻ, ടി.വി. രജനി അശോകൻ, ബാബു ഇടയിലെക്കാട്,
പി. സുധീർ, പി. അശോകൻ, എം. ഗിരീഷ്, വി.എം. പ്രകാശൻ, സുനിൽകുമാർ കൊച്ചി, പവിത്രൻ, ദീപ്തി എന്നീ ഗായകർ പങ്കെടുത്തു. രാജേഷ് എടാട്ടുമ്മൽ, രാമകൃഷ്ണൻ തങ്കയം എന്നിവർ പിന്നണിക്കാരായി.
തിയറ്റേഴ്സ് പ്രസിഡന്റും സിനിമാ നടനുമായ പി.പി. കുഞ്ഞികൃഷ്ണൻ, പഞ്ചായത്ത് അംഗം കെ.പി. രമേശൻ, സെക്രട്ടറി എ.പി. രാജേഷ്, സി.വി. ഷാജി, വി.എം. പ്രശാന്ത്, വി.എം. നാരായണൻ, കെ. ദാമോദരൻ, രാജു എ.പി., കെ. സജിത്ത് കുമാർ, എം. വൈശാഖ്, ശരണ്യ എന്നിവർ നേതൃത്വംനൽകി.
Content Highlights: Maneesha Theatres organised a vibrant community musical evening in Udinur, bringing together local singers of all generations.