വാർഷിക പൊതുയോഗം

കുണ്ടംകുഴി: കുണ്ടംകുഴി-പായം റോഡ്, ദൊഡുവയൽ-ചൊട്ടപ്പാലം-ഇരിയണ്ണി റോഡ് എന്നിവ വീതി കൂട്ടി പുനർടാറിങ് ചെയ്യണമെന്ന് മാവിനക്കല്ല് മാതൃക സ്വാശ്രയസംഘം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. മാവിനക്കല്ല് കവലയിൽ സൗരോർജ ഉയരവിളക്ക് സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കെ. മാധവൻ അധ്യക്ഷനായി. സംഘത്തിന്റെ നേതൃത്വത്തിൽ മാവിനക്കല്ല് മുതൽ കുണ്ടംകുഴിവരെ റോഡിനിരുവശവും കാട് വെട്ടി വൃത്തിയാക്കി. മാവിനക്കല്ല്

മാതൃക വായനശാല അംഗങ്ങൾ പങ്കെടുത്തു. ഭാരവാഹികൾ: എം. ഭാസ്കരൻ (പ്രസി.), രാഘവൻ ദൊഡുവയൽ (വൈസ് പ്രസി.), കെ.എൻ. സുന്ദരൻ (സെക്ര.), ടി. കൃഷ്ണൻ (ജോ. സെക്ര.), ആർ. കരുണാകരൻ (ഖജാ.)

Content Highlights: The annual meeting of Mavinakkallu model self-help group demanded widening and tarring of major roads and installation of solar high-mast lights.