കെ.പി.വി.യു. ജില്ലാസമ്മേളനം നടത്തി

കാഞ്ഞങ്ങാട് : കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് യൂണിയൻ (കെ.പി.വി.യു.-സി.ഐ.ടി.യു.) ജില്ലാ സമ്മേളനം നടത്തി. സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി. പി. മണിമോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് നാരായണൻ ലുക്കൗട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രദീപ് റെയിൻ ഐ.ഡി. കാർഡ് വിതരണം ചെയ്തു. സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ബെന്നി തുടിയൂർ, രണ്ടാം സ്ഥാനം നേടിയ സുധീഷ് കോമത്ത്, മൂന്നാം സ്ഥാനം നേടിയ കിഷോർ സ്നാപ് എന്നിവർക്ക് സംസ്ഥാന ട്രഷറർ വി. സുരേഷ് ഉപഹാരം സമ്മാനിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു ഓമല്ലൂർ, ദിനു മേക്കാട്ട്, കെ.വി. രാഘവൻ, എം. സത്യൻ, കെ.വി. കുഞ്ഞികൃഷ്ണൻ, ബി.എം. സന്തോഷ് കുമാർ, കെ.വി. വിജേഷ്, കെ. രാജ്മോഹൻ, കിഷോർ കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബി.എം. സന്തോഷ് കുമാർ (പ്രസി.), നാരായണൻ ലുക്കൗട്ട്, സുനിൽ പുലരി (വൈസ് പ്രസി.), ദിനു മേക്കാട്ട് (സെക്ര.), കെ.വി. കുഞ്ഞികൃഷ്ണൻ, ഹരിഷ് കുഞ്ഞികൊച്ചി (ജോ. സെക്ര.), കെ.വി. ഹരീഷ്കുമാർ (ഖജാ.).