റെയിൽവേ പ്ലാറ്റ്ഫോമിൽനിന്നും നാല് കിലോ കഞ്ചാവ് പിടിച്ചു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നാല് കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച നിലയിൽ കണ്ടെത്തി. ഹൊസ്ദുർഗ് സർക്കിൾ ഓഫീസും ഡി.സി. സ്ക്വാഡും ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.വി. പ്രസന്നകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എം. രാജീവൻ, കെ.എ. രാജീവൻ, പ്രിവന്റീവ് ഓഫീസർ എം.പി. മനീഷ് കുമാർ, ഓഫീസർമാരായ ആർ.കെ. അരുൺ, എം. ശ്യാംജിത്ത്, റേഞ്ച് ഇൻസ്പെക്ടർ ജെ. ജോസഫ് എം.കെ. രാധാകൃഷ്ണൻ, ആർ.പി.എഫ്. ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് എ.എസ്.ഐ. കെ.എം. ഷിബു, കോൺസ്റ്റബിൾമാരായ അബ്ദുൾ സത്താർ, കെ. വിനോജ് എന്നിവരാണ് പരിശോധക സംഘത്തിൽ ഉണ്ടായിരുന്നത്.