ദേശീയപാതയോരത്തെ കൈയേറ്റം11 തട്ടുകടകൾ ഒഴിപ്പിക്കണമെന്ന്കരാർ കമ്പനി

കാസർകോട് : ദേശീയപാതയോരം കൈയേറി തട്ടുകടകൾ നടത്തുന്നതിനെതിരേ നടപടി ആവശ്യപ്പെട്ട് മെയിന്റനൻസ് കരാർ കമ്പനി രംഗത്ത്. ദേശീയപാതയിൽ മംഗളൂരുവിൽനിന്ന് കാസർകോട് ഭാഗത്തേക്കുള്ള റോഡിൽ കാസർകോട് കിംസ് ആശുപത്രി മുതൽ ട്രാഫിക് പോലീസ് സ്റ്റേഷൻ റോഡ് വരെയുള്ള ഭാഗത്ത് പ്രവർത്തിക്കുന്ന 11 തട്ടുകടകൾക്കെതിരേയാണ് പരാതി നൽകിയത്.
അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്കെതിരെ പരിശോധന നടത്തി നിയമാനുസൃത നടപടികൾ സ്വീകരിക്കണമെന്നും ദേശീയപാതയെ ഭൂമികൈയേറ്റ മുക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് കാസർകോട് നഗരസഭാ സെക്രട്ടറിക്ക് മെയിന്റനൻസ് കരാർ കമ്പനി പരാതി നൽകിയത്.
അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം തട്ടുകടകൾ ഗതാഗതസുരക്ഷയ്ക്കും പൊതുജനങ്ങളുടെ സുഗമമായ യാത്രയ്ക്കും തടസ്സമാകുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.
സ്ഥലപരിശോധനയിൽ മെയിന്റനൻസ് മാനേജർ അശ്വന്ത്, ലെയ്സൺ ഓഫീസർ മനീഷ് പാടി, മെയിന്റനൻസ് എൻജിനീയർമാരായ വിനയ്, രജിത്ത്, സർവേയർ സുധീഷ് തുടങ്ങിയവർ പങ്കെടുത്തു.