പൂർവവിദ്യാർഥി കൂട്ടായ്മ കളർ പ്രിന്റർ നൽകി

പരവനടുക്കം : ചെമ്മനാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1998 എസ്.എസ്.എൽ.സി. ബാച്ച് കൂട്ടായ്മ മാതൃവിദ്യാലയത്തിന് കളർ പ്രിന്റർ സമ്മാനിച്ചു. 1998 ബാച്ച് പ്രസിഡന്റ് സി. വിജയകുമാർ, സെക്രട്ടറി എം. മല്ലിക, വൈസ് പ്രസിഡന്റ് ശ്രീജിത്ത് തലക്ലായി, ജോ. സെക്രട്ടറി രാജൻ ബായിക്കര, ഖജാൻജി എ. രതീഷ്, മുരളി ചെട്ടുംകുഴി, ടി. പുഷ്പ, കെ. സുനിത, എം. മീന, സ്കൂൾ പ്രഥമാധ്യാപിക കെ.കെ. ജയലക്ഷ്മി, പി.ടി.എ. പ്രസിഡന്റ് കാർവർണൻ കാവുങ്കൽ, കെ. രതീഷ്, പവിത്രൻ എന്നിവർ പങ്കെടുത്തു.