സഹകരണ വാരാഘോഷം; ഫ്ളാഷ് മോബ് നടത്തി

കാസർകോട് : അഖിലേന്ത്യാ സഹകരണ വാരാഘോഷം സംസ്ഥാനതല സമാപനത്തിന്റെ പ്രചാരണാർഥം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഫ്ലാഷ് മോബ് നടത്തി. നീലേശ്വരം സഹകരണ പരിശീലന കോളേജ് വിദ്യാർഥികളാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. കാസർകോട് പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്ത് കല്ലട്ര മാഹിൻ എം.എൽ.എ. സഹകരണ പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.ആർ. ജയാനന്ദ അധ്യക്ഷനായി.

കെ. നീലകണ്ഠൻ എം.എൽ.എ. മുഖ്യാതിഥിയായിരുന്നു. സഹകരണസംഘം ജോയിൻറ്‌ രജിസ്ട്രാർ കെ.വി. സതീഷ് ചന്ദ്രൻ, പബ്ലിസിറ്റി ആൻഡ് മീഡിയാ ചെയർമാൻ പി.കെ. വിനോദ്‌കുമാർ, സഹകരണ പരിശീലന കോളേജ് പ്രിൻസിപ്പൽ പി.വി. രാജേഷ്, സഹകരണസംഘം അസി. രജിസ്ട്രാർമാരായ സി. സുനിൽകുമാർ, സി. വിനോദ്‌കുമാർ, ജെ. അശോകൻ, കെ. ശ്രീധരൻ, എം. സദാശിവ, പി.കെ. പ്രകാശ്‌കുമാർ, ജി. മധുസൂദനൻ, സി.വി. ഭാവനൻ, ബി. മോഹനൻ, കെ.വി. സജേഷ് തുടങ്ങിയവർ സംസാരിച്ചു

കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, കാലിക്കടവ്, തൃക്കരിപ്പൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ ഫ്ളാഷ്‌മോബ് അവതരിപ്പിച്ചു. ജോയിൻറ്‌ ഡയറക്ടർ ടി.എം. മാത്യു, പ്രവീൺ തോയമ്മൽ, അഡ്വ. പി.വി. സുരേഷ്, അഡ്വ. കെ.വി. രാജേന്ദ്രൻ, പി.കെ. വിനയകുമാർ, സി. ചന്ദ്രൻ, സി.വി. ഭാവനൻ, കെ. നാരായണൻ നായർ, കെ. പ്രഭാകരൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. തൃക്കരിപ്പൂരിൽ സമാപിച്ചു.