സൗജന്യ നീന്തൽ പരിശീലനം

തൃക്കരിപ്പൂർ : ഉളിയംകടവ് പി. കോരൻ മാസ്റ്റർ വായനശാലാ ആൻഡ് ഗ്രന്ഥാലയം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നീന്തൽ പരിശീലന ക്യാമ്പ് രണ്ടാം ഘട്ടം ആരംഭിച്ചു. ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രം കുളത്തിൽ വെച്ചാണ് സ്കൂൾ വിദ്യാർഥികൾക്ക് ഒരു മാസത്തെ പരിശീലനം. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം പി.പി. അശോകൻ പരിശീലനം ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ്‌ കെ.വി. രാജേഷ് സംസാരിച്ചു. നാവിക അക്കാദമിയിലെ നീന്തൽ പരിശീലകൻ എം. പവിത്രൻ ഉദിനൂരിന്റെ നേതൃത്വത്തിലാണ് പരിശീലനം. വായനശാലയുടെ ആദ്യഘട്ട നീന്തൽ പരിശീലനത്തിൽ 65- ൽ പരം കുട്ടികൾ പരിശീലനം പൂർത്തിയാക്കിയിരുന്നു.