സി.പി.എം. പ്രതിഷേധിച്ചു

കാസർകോട് : സി.പി.എം. കാസർകോട് ഏരിയാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഡൽഹി മാർച്ചിൽ സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്.

ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. സുമതി ഉദ്ഘാടനം ചെയ്തു. വിദ്യാനഗർ ലോക്കൽ സെക്രട്ടറി പി. ജാനകി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി.എം.എ. കരീം, എസ്. സുനിൽ, എം.കെ. രവീന്ദ്രൻ, എ. രവീന്ദ്രൻ, കെ. രവീന്ദ്രൻ, കെ. ഭുജംഗഷെട്ടി, എം. ലളിത, സി. ശാന്തകുമാരി എന്നിവർ സംസാരിച്ചു. ചെർക്കളയിൽ ജില്ലാ കമ്മിറ്റി അംഗം കെ.എ. മുഹമ്മദ് ഹനീഫ് ഉദ്ഘാടനം ചെയ്തു. കെ. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.