ഡൽഹിയിലെ പ്രക്ഷോഭം: ഐക്യദാർഢ്യ പ്രകടനം നടത്തി കെ.എസ്.എസ്.പി.യു.

കാസർകോട് : വോട്ട് സംരക്ഷണത്തിനായി ഡൽഹിയിൽ നടക്കുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാനത്തെ മുഴുവൻ ബ്ലോക്ക് കേന്ദ്രങ്ങളിലും പ്രകടനം നടത്തി. കാസർകോട്ട് നടന്ന പ്രകടനം ജില്ലാ സെക്രട്ടറി കെ.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. പി. കുഞ്ഞിക്കേളുനായർ അധ്യക്ഷത വഹിച്ചു. ബി. സുബ്രഹ്മണ്യ തന്ത്രി, എം. കുഞ്ഞിക്കണ്ണൻ നമ്പ്യാർ, മറിയം ലത്തീഫ്, ബി.പി. അഗ്ഗിത്തായ, എം.സി. ശേഖരൻ നമ്പ്യാർ, കെ. മോഹനൻ എന്നിവർ സംസാരിച്ചു.
കാറഡുക്ക ബ്ലോക്കിലെ പ്രകടനം ബോവിക്കാനത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പി. കുഞ്ഞമ്പു നായർ ഉദ്ഘാടനം ചെയ്തു. ഗോപലകൃഷ്ണൻ നായർ അധ്യക്ഷനായി. ഇ.സി. കണ്ണൻ, കെ.വി. നാരായണൻ, ചന്ദ്രൻ മുരിക്കോളി, എൻ. ശാന്ത, എ. ബാലകൃഷ്ണൻ, കെ. സൗദാമിനി എന്നിവർ സംസാരിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്കിൽ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് എസ്. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി. പരമേശ്വരൻ അധ്യക്ഷനായി. പി.വി. നിർമല, വി. കുഞ്ഞികൃഷ്ണൻ, കെ. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. തൃക്കരിപ്പൂർ ബ്ലോക്കിലെ പ്രകടനം കാലിക്കടവിൽ ജില്ലാ പ്രസിഡന്റ് കെ. ജയറാം പ്രകാശ് ഉദ്ഘടനം ചെയ്തു. വി.കെ. സുരേന്ദ്രൻ അധ്യക്ഷനായി. പി. രാമചന്ദ്രൻ, പി.പി. കുഞ്ഞികൃഷ്ണൻ, ഒ. ജാനകി, കെ. പ്രഭാകരൻ, പി.സി. പ്രസന്ന, വി.ടി. തോമസ്, പി.കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
പരപ്പയിൽ പി.കെ. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. പി.ജെ. സെബാസ്റ്റ്യൻ അധ്യക്ഷനായി. എ.ആർ. രാജു, എ.ആർ. വിജയകുമാർ, പി. ബാബുരാജ്, കെ. വസന്തകുമാർ എന്നിവർ സംസാരിച്ചു. നീലേശ്വരത്ത് വി. രവീന്ദ്രൻ, കുത്തൂർ കണ്ണൻ, കെ. പ്രഭാകരൻ, എം. മാധവൻ, ടി. ജനാർദനൻ എന്നിവർ സംസാരിച്ചു. കെ. രാമചന്ദ്രൻ പി. വിലാസിനി, പി. ഗോപാലകൃഷ്ണൻ, വി.കെ. ശശിധരൻ എന്നിവർ നേതൃത്വം നൽകി.