തോണിയെടുത്തിറങ്ങി നഗരസഭാധ്യക്ഷൻ ജനകീയ കൂട്ടായ്മയിൽ നീലേശ്വരം കോവിലകം ചിറ ക്ലീൻ

നീലേശ്വരം : ജനകീയാവേശത്തിനിടെ തോണിയിലിറങ്ങി നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫിയും ചിറയിലെ പായൽനീക്കി. സ്വച്ഛതാ ഹി സേവാ കാംപെയ്‌നിൽ സംസ്ഥാന സർക്കാരിന്റെ നിർമലം-പുതുയുഗ ശുചിത്വ കേരളം പദ്ധതിയിലാണ് നീലേശ്വരം നഗരസഭ ജനപങ്കാളിത്തത്തിൽ കോവിലകം ചിറ ശുചീകരിച്ചത്. നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ അധ്യക്ഷയായി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷരായ എ.വി. സുരേന്ദ്രൻ, ഇ കെ. ചന്ദ്രൻ, ഇ. ചന്ദ്രമതി, കെ. സതീശൻ, കൗൺസിലർമാർ, കെ.കെ.ഡി.സി. സെക്രട്ടറി എം. രാജഗോപാലൻ നായർ, പഞ്ചായത്ത് മുൻ അംഗം ബാബു എൻ. പ്രഭു, ഹരിതകർമസേന കൺസോർഷ്യം സെക്രട്ടറി സിന്ധു, ക്ലീൻസിറ്റി മാനേജർ പി. മണി പ്രസാദ് എന്നിവർ സംസാരിച്ചു. ഹരിതകർമസേന, റെസിഡെന്റ് അസോസിയേഷൻ അംഗങ്ങൾ, നഗരസഭ ആരോഗ്യവിഭാഗം, നഗരസഭ ശുചീകരണവിഭാഗം ജീവനക്കാർ തുടങ്ങിയവർ ശുചീകരണ ശ്രമദാനത്തിൽ പങ്കാളികളായി.