നൈറ്റ് മാർച്ച് നടത്തി

തൃക്കരിപ്പൂർ : ജനാധിപത്യം സംരക്ഷിക്കുക, ഗ്യാനേഷ് കുമാർ രാജിവെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എം.എസ്.എഫ്., മുസ്ലിം യൂത്ത് ലീഗ് തൃക്കരിപ്പൂർ നിയോജകമണ്ഡലം കമ്മിറ്റികൾ സംയുക്തമായി നൈറ്റ് മാർച്ച് നടത്തി. ബീരിച്ചേരി റെയിൽവേ ഗേറ്റ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് തൃക്കരിപ്പൂർ ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ.ജി.സി. ബഷീർ മാർച്ച് ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഫസൽ കൊയമ്മ തങ്ങൾ അധ്യക്ഷനായി. വി.കെ. ബാവ, സത്താർ വടക്കുമ്പാട്, എ.ജി.സി. ഷംഷാദ്, സൈഫുദ്ദീൻ തങ്ങൾ, അസ്ഹറുദ്ദീൻ മണിയനോടി, എം.ടി.പി. ഉസ്മാൻ, വി.പി.പി. ഷുഹൈബ്, എം.ടി. സാലിം, മുഹമ്മദ് ഷാനിദ് എന്നിവർ നേതൃത്വം നൽകി.